2012 മാർച്ച് 19, തിങ്കളാഴ്‌ച

തലനീരിളക്കം മാറ്റാം

1 . പത്തു മില്ലി പൂവാംകുരുന്നില നീരില്‍ ഒരു ഗ്രാം രാസ്നാദി ചൂര്‍ണം ചാലിച്ച് ചൂടാക്കിയത്‌ തണുപ്പിച്ച ശേഷം ഉചിയിലും നീരുള്ള ഭാഗത്തും പുരട്ടുക .ഉണങ്ങുമ്പോള്‍ തുടച്ചു മാറ്റാം .
2 .50  ഗ്രാം രാസ്നാദി പൊടിയും 800  മില്ലി പൂവാംകുരുന്നില നീരും ചേര്‍ത്ത് 200  മില്ലി വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേക്കുക.
3 .കുരുമുളക് ,ചുവന്നുള്ളി ,ഇവ രണ്ടു ഗ്രാം വീതം ചതച്ചതും ഒരു പിടി തുളസിയിലയും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ആവി കൊള്ളുക .
4 .മുരിങ്ങയുടെ തൊലി വാട്ടി പിഴിഞ്ഞ് എടുത്ത നീര് പത്തു മില്ലി ,അതില്‍ ഒരു നുള്ള് രാസ്നാദി പൊടി ചേര്‍ത്ത് ചൂടാക്കുക. ചൂട് ആറിയതിനു ശേഷം നെറുകയില്‍ പുരട്ടുക

വിശപ്പിലായ്മ അകറ്റാന്‍

1 .അരകപ്പ് മാതളനാരങ്ങ അല്ലി രണ്ടു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക
2 .അര ടീസ്പൂണ്‍ ജാതിക്ക അരച്ചത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
3 .അയമോദകം ഇട്ടു തിളപിച്ച വെള്ളം ഇടയ്ക്ക് കുടിക്കുക
4 .പപ്പായ കഴിക്കുക
5 .ഒരു വലിയ സ്പൂണ്‍ തുളസി നീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിക്കുക
6 .അര ടീസ്പൂണ്‍ ചുക്കുപൊടി അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുക