2012, മാർച്ച് 19, തിങ്കളാഴ്‌ച

കുഴിനഖം അകറ്റാന്‍

 
1 .മൈലാഞ്ചിയും വെള്ളക്കയും നാരങ്ങനീരില്‍ അരച്ച് 50 ഗ്രാം എണ്ണ ചേര്‍ത്ത് നഖത്തിന് പുറത്തു വച്ച് കെട്ടുക  
2 .കുഴിനഖം പഴുത്തിട്ടുന്ടെങ്കില്‍ 15  ഗ്രാം നെല്ലിക്ക ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ അര ലിറ്റര്‍ ആക്കി  അരിച്ചു ചെറിയ ചൂടോടെ നഖത്തിന് മേല്‍ ധാര കോരണം  
3 .ജാത്യാദി  വെളിച്ചെണ്ണ എലാദി വെളിച്ചെണ്ണ ഇവ നഖത്തിന് മേല്‍ പുരട്ടാം
4 .ഇരുമ്പ് പാത്രത്തില്‍ മഞ്ഞളിന്റെ നീരും കടുക്ക പൊടിച്ചതും ചേര്‍ത്ത് അരച്ച് വച്ച് ഇടയ്ക്കിടയ്ക്ക് പുരട്ടുക
5 .തുളസിയില ഇട്ടു മൂപിച്ച  വെളിച്ചെണ്ണ പുരട്ടുക
6 .കുഴിനഖമുള്ള വിരല്‍ ചെറുനാരങ്ങയില്‍ കുഴി ഉണ്ടാക്കി തിരുകി വക്കുക 
7 .മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് നഖത്തിന് ചുറ്റും പൊതിഞ്ഞു കെട്ടുക  

രുചി ഇല്ലായ്മ അകറ്റാന്‍

1 .ഒരു ടീസ്പൂണ്‍ കായം വറുത്തു പൊടിച്ചു ഒരു ഗ്ലാസ് മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക
2 .ഇഞ്ചിനീരും ചെറുനാരങ്ങ നീരും സമം എടുത്തു പാകത്തിന് ഉപ്പു ചേര്‍ത്ത് അല്പാല്പമായി കഴിക്കുക
3 . അര കപ്പു മാതളനാരങ്ങ അല്ലിയില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക
4 .ഏലക്ക ചവക്കുക
5 .ഒരു ടേബിള്‍ സ്പൂണ്‍ കടുക്ക പൊടിച്ചത് ഒരു ടീസ്പൂണ്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുക
6 .കരിബിന്‍ നീരും ഇഞ്ചിനീരും സമം എടുത്തു യോജിപ്പിച്ച് കഴിക്കുക
7 . ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില അരച്ചത്‌ ഒരു ഗ്ലാസ്‌ മോരില്‍ കലക്കി കുടിക്കുക
8 .ഒരു ടീസ്പൂണ്‍ ചുക്കുപൊടി ഒരു ഗ്ലാസ്‌ ചൂട് വെള്ളത്തില്‍ കലക്കി കുടിക്കുക

തലനീരിളക്കം മാറ്റാം

1 . പത്തു മില്ലി പൂവാംകുരുന്നില നീരില്‍ ഒരു ഗ്രാം രാസ്നാദി ചൂര്‍ണം ചാലിച്ച് ചൂടാക്കിയത്‌ തണുപ്പിച്ച ശേഷം ഉചിയിലും നീരുള്ള ഭാഗത്തും പുരട്ടുക .ഉണങ്ങുമ്പോള്‍ തുടച്ചു മാറ്റാം .
2 .50  ഗ്രാം രാസ്നാദി പൊടിയും 800  മില്ലി പൂവാംകുരുന്നില നീരും ചേര്‍ത്ത് 200  മില്ലി വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേക്കുക.
3 .കുരുമുളക് ,ചുവന്നുള്ളി ,ഇവ രണ്ടു ഗ്രാം വീതം ചതച്ചതും ഒരു പിടി തുളസിയിലയും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ആവി കൊള്ളുക .
4 .മുരിങ്ങയുടെ തൊലി വാട്ടി പിഴിഞ്ഞ് എടുത്ത നീര് പത്തു മില്ലി ,അതില്‍ ഒരു നുള്ള് രാസ്നാദി പൊടി ചേര്‍ത്ത് ചൂടാക്കുക. ചൂട് ആറിയതിനു ശേഷം നെറുകയില്‍ പുരട്ടുക

വിശപ്പിലായ്മ അകറ്റാന്‍

1 .അരകപ്പ് മാതളനാരങ്ങ അല്ലി രണ്ടു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക
2 .അര ടീസ്പൂണ്‍ ജാതിക്ക അരച്ചത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
3 .അയമോദകം ഇട്ടു തിളപിച്ച വെള്ളം ഇടയ്ക്ക് കുടിക്കുക
4 .പപ്പായ കഴിക്കുക
5 .ഒരു വലിയ സ്പൂണ്‍ തുളസി നീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിക്കുക
6 .അര ടീസ്പൂണ്‍ ചുക്കുപൊടി അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുക