2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

വിരശല്ല്യം അകറ്റാന്‍

1 .നന്നായി വിളഞ്ഞ തേങ്ങ പൊട്ടിച്ചു വെള്ളം എടുത്തു ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
 
2 .അല്പം കായം എടുത്തു ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക

3 .ആര്യവേപ്പില അരച് ഉരുട്ടി ചെറുനാരങ്ങ വലിപ്പത്തില്‍ പതിവായി കഴിക്കുക .
 
4 .ഒരു സ്പൂണ്‍ പാവല്‍ ഇലയുടെ നീര് കാല്‍ ഗാസ് പാലില്‍ ചേര്‍ത്ത് കുടിക്കുക
5 .വിഴാലരി മോരിലിട്ട് കാച്ചി കുടിക്കുക
 
6 . 25  ഗ്രാം ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് എടുത്തു അതില്‍ സമം ചുവന്നുള്ളി പിഴിഞ്ഞ നീരും ചേര്‍ത്ത് കുറച്ചു നേരം വക്കുക . മട്ട് കളഞ്ഞ ശേഷം ഒരു സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാത്രി കഴിക്കുക  
 
7 .ഒരു സ്പൂണ്‍ തുളസി വേര് അരച്ചത്‌ ചെറു ചൂട് വെള്ളത്തില്‍ കഴിക്കുക
 
8 .വയമ്പ് വിഴാല്ലരി,കാട്ടുതിപ്പല്ലി വേര് എന്നിവ നന്നായി പൊടിച്ചു തേങ്ങ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക
 
9 . മൂത്ത പപ്പായയുടെ കുരു രണ്ടു സ്പൂണ്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് കഴിക്കുക .
 

പഴങ്ങള്‍ സൂക്ഷിക്കാന്‍


1 . നന്നായി പഴുത്ത പഴത്തിനു അരികില്‍ വച്ചാല്‍ പഴുക്കാത്ത പഴം എളുപ്പം പഴുക്കും

2 . നനഞ്ഞ തുണിയില്‍ പൊതിഞ്ഞു പേപ്പര്‍ ബാഗില്‍ വച്ചാല്‍ പഴം വേഗം പഴുക്കും

3 . ആപ്പിള്‍ ഒന്ന് ഒന്നില്‍ തൊടാതെ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും

4 . തണുത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ ആപ്പിള്‍ന്റെ ജീവകം സി നഷ്ടപെടാതെ ഇരിക്കും

5 .ആപ്പിള്‍  തുളകള്‍ ഉള്ള കവറില്‍ ഇട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.രണ്ടു ആഴ്ചയോളം കേടാകാതെ ഇരിക്കും

6 .മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍ , പൊതിയാനും പാടില്ല. രണ്ടു ആഴ്ച വരെ കേടാകാതെ ഇരിക്കും .

7 . അധികം പഴുകാത്ത മാങ്ങയാനെങ്കില്‍ ഫ്രിഡ്ജില്‍വക്കരുത് . കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം .ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം .

8 .തവിട്ടു നിറത്തില്‍ കുത്തുകള്‍ ഉള്ള ഓറഞ്ച് തിരഞ്ഞു എടുക്കുക .അവ ഗുണമേന്മ ഉള്ളതായിരിക്കും
 .
9 . ചെറുനാരങ്ങ 10 - 14  ദിവസം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷികാം .പിഴിയുന്നതിനു മുമ്പ് അല്‍പ സമയം ചൂട് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ കൂടുതല്‍ ജ്യൂസ്‌ കിട്ടും

10 .സ്ട്രോബെറി ചെറിയ ദ്വാരങ്ങള്‍ ഉള്ള പാത്രത്തില്‍ ഇട്ടു അടച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും .കഴുകിയ ശേഷം മാത്രമേ സ്ട്രോബെരിയുടെ അറ്റത്തുള്ള പച്ച തൊപ്പി കളയാന്‍ പാടുള്ളൂ .ഇല്ലെങ്കില്‍ വെള്ളം അകത്തു കേറും .

അടുക്കള നുറുങ്ങുകള്‍

1 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

2 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

3 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

4 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക

5 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി

6 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

7 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

8 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി

9 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

10 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

അമിത വണ്ണം കുറക്കാന്‍

1 .തേനും തണുത്ത വെള്ളവും സമം ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കണം
 
2 .അഞ്ചു ഗ്രാം കന്മദം പൊടിച്ചു ഒരു tablespoon തേന്‍ ചേര്‍ത്ത് രാവിലെ കഴിക്കുക
 
3 .ഒരു സ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചു ഗ്രാം ചുക്കുപൊടി ചേര്‍ത്ത് എന്നും രാത്രി കഴിക്കുക
 
4 . 3 ഗ്രാം വെളുത്തുള്ളി അരച്ചെടുത്ത് ഒരു ഗ്ലാസ്‌ പശുവിന്‍ പാലില്‍ ചേര്‍ത്ത്  കഴിക്കുക
 
5 .ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു തുടം കുമ്പളങ്ങ നീര് കഴിക്കുക
 
6 .ചുക്കും കരിങ്ങാലിയും സമം ഇട്ടു വെള്ളം തിളപ്പിച്ച്‌ ,പകുതി ആക്കി വറ്റിച്ചു കുടിക്കുക
 
7 .പത്തു ഗ്രാം വിഴാലരി പൊടിച്ചത് ചെറുതേനില്‍  കുഴച്ചു രാത്രിയില്‍ കഴിക്കുക
 
8 തേനും ചെറുനാരങ്ങ നീരും സമം ചേര്‍ത്ത് കഴിക്കുക  
 

പല്ലുവേദന

1 .പത്തു മില്ലി ഇഞ്ചിനീരും പത്തു മില്ലി തേനും ചേര്‍ത്ത് കവിള്‍ കൊള്ളുക
 
2 .പേരയില ഇട്ടു വെന്ത വെള്ളം ചെറുചൂടോടെ കവിള്‍ കൊള്ളുക
 
3 .പച്ചമഞ്ഞളും പച്ചകര്പൂരവും അരച്ച് പല്ലിനിടയില്‍ കടിച്ചു പിടിക്കുക
 
4 .ജാതിക്കയും ഇന്തുപ്പും കൂട്ടിപൊടിച്ചു പല്ല് തേക്കുക
 
5 .അഞ്ചു തുള്ളി ഗ്രാമ്പു  തൈലം പഞ്ഞിയില്‍ എടുത്തു കടിച്ചു പിടിക്കുക
 
6 .ഒരു ഗ്രാമ്പു, ഒരു കുരുമുളക് ,അല്പം ഉപ്പു ഇവ എടുത്തു കടിച്ചു പിടിക്കുക 
 
7 .വെളുത്തുള്ളി ചതച്ചു കടിച്ചു പിടിക്കുക 

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മുട്ടുവേദന മാറാന്‍

1 .മുരിങ്ങതോലും ഇലയും കുറച്ചെടുത്തു നന്നായി ചതച്ചു നീര് എടുക്കുക . അതില്‍ രണ്ടു മുട്ട വെള്ളയും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കി  വേദന ഉള്ള മുട്ടില്‍ പുരട്ടുക
 
2 .പത്തു മുട്ടതോടുകള്‍ നന്നായി പൊടിച്ചു ഉണക്കി എടുത്തു അറികാടിയില്‍ അരച്ച് ചൂടാക്കുക ഇത് മുട്ടവെള്ള ചേര്‍ത്ത് അടിച്ചു, വേദന ഉള്ള മുട്ടില്‍ പുരട്ടുക 
 
3 .പത്തു എരിക്കില വാട്ടി മുട്ടില്‍ പൊതിഞ്ഞു കോട്ടന്‍ തുണി കൊണ്ട് കെട്ടി വക്കുക. രാത്രി കെട്ടി വച്ച് രാവിലെ അഴിക്കാം
 
4 .ആവണക്കില ചൂടാക്കി മുട്ടില്‍ വച്ച് കെട്ടുക 
 
5 .വെളുത്ത ചെമ്പരത്തി വേര്, ചന്ദനം ഇവ അരച്ച് മുട്ടില്‍ പുരട്ടുക 
 
6 . 30 ഗ്രാം ചങ്ങലംപരണ്ട കഴുകി ചതച്ചു 30 മില്ലി പാലും 120 മില്ലി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച്‌ 30 മില്ലി ആക്കി വറ്റിച്ചു പ്രഭാത ഭക്ഷണത്തിന് ശേഷം കഴിക്കണംമുട്ടുവേദന മാറാന്‍

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

തലവേദന

1 .ചന്ദനം പനിനീരില്‍ കുഴച്ചു നെറ്റിയില്‍ കട്ടിയായി പുരട്ടുക
 
2 .കര്പൂരവും ചന്ദനവും കുഴച്ചു നെറ്റിയില്‍ പുരട്ടുക 
 
3 . ഉഴുന്ന് പാലില്‍ വേവിച്ചു കഴിക്കുക
 
4 .പാല്‍ തിളപ്പിച്ച്‌ അതിന്റെ ആവി മുഖത്തും  തലയിലും കൊള്ളികുക
 
5 .പാണലിന്റെ  വേര് അരച്ച് നെറ്റിയില്‍ പുരട്ടുക
 
6 .തകരകുരുന്നു കാടിയില്‍ അരച്ച് നെറ്റിയില്‍ തേക്കുക
 
7 .അധികം മൂക്കാത്തതോ തളിരോ അല്ലാത്ത കപ്പയില ചതച്ചു നെറ്റിയില്‍ ഇടുക
 
8 .തുമ്പ ഇല അരച്ച് നെറ്റിയില്‍ ഇടുക
 
9 .പാവലിന്റെ ഇലയോ നാരകത്തിന്റെ ഇലയോ അരച്ച് നെറ്റിയില്‍ ഇടുക
 
10 .വേലിപരുതിയുടെയും വേനപച്ചയുടെയും ഇല ഞരടി നെറ്റിയില്‍ പുരട്ടുക
 
11 .നീര്പെഴിന്റെ അരി പൊടിച്ചു ഒരു തുണിയില്‍ കെട്ടി മണക്കുക .
 
12 .വെള്ളുതുള്ളിയും കടുകും നന്നായി അരച്ച് നെറ്റിയില്‍ പുരട്ടുക
 
13 .താന്നിയുടെ തൊലി അരച്ച് നെറ്റിയില്‍ പുരട്ടുക
 
14 .കാട്ടുപടവലത്തിന്റെ വേര് അരച്ച് നെറ്റിയില്‍ പുരട്ടുക

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഗ്യാസ് ട്രബിള്‍

1 . വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിന് ശേഷം പതിവായി കഴിക്കുക

2 .നന്നായി പുളിച്ച മോരില്‍ ജീരകം കലക്കി കുടിക്കുക

3 .നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ചുട്ടത് തിന്നുക

4 .കരിങ്ങാലി കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക

5 .വെളുത്തുള്ളി തൈരില്‍ അരിഞ്ഞിട്ട് അല്പനെരത്തിന് ശേഷം കഴിക്കുക ,ഗ്യാസ് മൂലം വയര്‍ വീര്‍ക്കുന്നത് പെട്ടെന്ന് മാറും

6 .വെളുത്തുള്ളിയും കരിന്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ചു ഇടയ്ക്കിടയ്ക്ക് കുടിക്കുക

7 .കടുക്കാത്തോട് പൊടിച്ചു അലിയിച്ചു ഇറക്കുക

8 .മുത്തങ്ങ ഇട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക

9 . തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക
  
10 .മാതള നാരങ്ങതോട് ഉണക്കി പൊടിച്ചു തേന്‍ ചേര്‍ത്ത് അലിയിച്ചു ഇറക്കുക .

ഉറക്കകുറവു

ഉറക്കകുറവു പരിഹരിക്കാന്‍

1 . രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രണ്ടോ മൂന്നോ ചുവന്നുള്ളി ചവച്ചു കഴിക്കുക .

2 . ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും അതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക

3 . അര ഗ്ലാസ് ഇളം ചൂട് വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക

4 . രാത്രി ഉറങ്ങാന്‍ നേരം ഉള്ളംകാല്‍ നന്നായി കഴുകി തുടച്ചു വെണ്ണ പുരട്ടി തലോടുക

5 . അര സ്പൂണ്‍ ജാതിക്ക അരച്ചത് പാലില്‍ കലക്കി കുടിക്കുക

6 . ഇരട്ടിമധുരം ജീരകം ഇവ സമം ചേര്‍ത്ത് എടുത്തു പൊടിക്കുക. ഈ പൊടി പത്തു ഗ്രാം എടുത്തു ഒരു കദളിപഴം കൂട്ടി കഴിക്കുക  

7 .ഉറങ്ങും മുമ്പ് ഇളം ചൂടുവെള്ളത്തില്‍ നന്നായി കുളിക്കുക
8 .ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ രണ്ടു ഗ്രാമ്പു പൊടിച്ചു ചേര്‍ത്ത് കുടിക്കുക .

2011, ജൂലൈ 13, ബുധനാഴ്‌ച

തലച്ചോറ്

തലച്ചോറിനെ അപായപ്പെടുത്തുന്ന 10  ശീലങ്ങള്‍

1 . പ്രാതല്‍ ഒഴിവാക്കുക :- .
പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും .ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും .
2 . അമിത ഭക്ഷണം :-
തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും മെന്റല്‍ പവര്‍ കുറയ്ക്കും .
3 . പുകവലി :-
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, അല്സ്‌ഹൈമര്‍ രോഗത്തിലേക്ക് നയിക്കും .
4 . മധുരം അമിതമായി കഴിക്കുക:-
തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും പ്രതികൂലമായി ബാധിക്കുന്നു .
5 .വായുമലിനീകരണം :-
മലിനമായ വായു ശ്വസിക്കുന്നത്  മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍ കുറയുകയും കാര്യക്ഷമത കുറയുകയും ചെയ്യുന്നു .
6 . ഉറക്കമിലായ്മ :-
തലച്ചോറിനു വിശ്രമം ലഭികാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും .
7 . തലവഴി മൂടി പുതച്ചുള്ള ഉറക്കം :-
മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍  dioxide കൂടുകയും, ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ ഇരിക്കുകയും, തലച്ചോറിനെ ദോഷകരമായി ബാധിക്കും .
8 . അസുഖം  ബാധിച്ചു ഇരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുക :-
ശാരീരികമായി സുഖമില്ലാതെ ഇരിക്കുമ്പോള്‍, കഠിനമായി അദ്വാനിക്കുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക ,ഒക്കെ ചെയ്‌താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനെ പ്രതികൂലമായി  ബാധിക്കും.
9. ഊര്‍ജസ്വലമായ ചിന്തകളുടെ അഭാവം :-
തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇരുന്നാല്‍ ,ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും .എപ്പോഴും നല്ല നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരിക്കണം.
10 . സംസാരത്തില്‍ പിശുക്ക് :-
ബൌദ്ധികമായ ചര്‍ച്ചകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും .അതുകൊണ്ട് കൂട്ടുകാരുമായി ചര്‍ച്ചകളില്‍ ഏര്‍പെടുക .

2011, മേയ് 29, ഞായറാഴ്‌ച

മുഖസൌന്ദര്യം

  1.   മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക .
  2. മുഖത്തെ  അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക .
  3. ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .
  4. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്‍ത്ത് അരച്ച്, പാലില്‍ ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ്  മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
  5. മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .
  6. എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം . 
  7. മുഖക്കുരു  മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്‍ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്‍ത്ത്, രാവിലെ കഴിക്കണം .രക്തശുദ്ധിയും  ഉണ്ടാകും.
  8. മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്‍ത്തി തിരുമ്മണം.
  9. മുഖത്ത് ഷീണം തോനാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്‍സിംഗ് മില്‍ക്ക് കൊണ്ട് തുടക്കുക .
  10. മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ ,മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്‍ത്തി, മുഖത്ത് നന്നായി  പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍  ചെയ്‌താല്‍ മതി .
  11. മുഖചര്‍മം മൃദുവാകാന്‍ ബാബി ഓയില്‍ തേച്ചു, ഉഴിയുക. അതിനു ശേഷം പതിവായി ഗ്ലിസറിന്‍ സോപ്പ് തേച്ചു കഴുകുക .
  12. വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍, രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് പുരട്ടുക.
  13. മുഖത്തെ ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖം കഴുകുക .
  14. വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടി  രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
  15. വെയിലില്‍ മുഖം കരുവാളിക്കുന്നതിനു, കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക .

2011, മേയ് 26, വ്യാഴാഴ്‌ച

നാട്ടറിവുകള്‍

  1.  പഴുതാര കടിച്ചാല്‍ ചുണ്ണാമ്പ് പുരട്ടുകയോ ചുണ്ണാമ്പ് വെള്ളം കൊണ്ട് കടിച്ച ഭാഗം കഴുകുകയോ ചെയ്യുക. വിഷം പോകും.
  2. നീര് വലിയാന്‍ ചെമ്പരത്തി വേര് അരച്ചു നീരുള്ള ഭാഗത്ത്‌ കനത്തില്‍ തേച്ചാല്‍ ഉടനെ നീര് വലിയും .
  3. തലവേദന മാറാന്‍ രണ്ടു എരുക്ക് ഇല  വീതം സൂര്യോദയത്തിനു മുമ്പായി വെറും വയറ്റില്‍ മൂന്ന് ദിവസം കഴിച്ചാല്‍ ഏത്  തലവേദനയും മാറും .
  4. കണ്ണിലെ കുരു മാറാന്‍ കടുക്കയോ ഇരട്ടിമാധുരമോ തേനില്‍ അരച്ച് ധാരാളം  പുരട്ടുക.
  5. വ്രണം കരിയാന്‍ പെരുങ്ങലതിന്റെ ഇല വറുത്തു പൊടിച്ചു കുറേശെ വ്രണത്തില്‍ തൂവുക. മൂന്ന് നാല് ദിവസം കൊണ്ട് കരിയും . 
  6. രക്തപ്രസാദത്തിനു വെളുത്ത ചന്ദനം പശുവിന്‍ പാലില്‍ അരച്ച് കലക്കി രാവിലെ കഴിക്കുക.
  7. ഒച്ചയടപ്പ്‌ മാറാന്‍ രണ്ടു മൂന്ന് കുരുമുളക് പലവട്ടം ചവച്ചു ഇറക്കുക .അല്ലെങ്കില്‍ കയ്യന്ന്യം ഒരു പിടി മോരില്‍ അരച്ചു കലക്കി ഒരു ഗ്ലാസ്‌ കുടിക്കുക .
  8. വാതം മാറാന്‍ വേപ്പെണ്ണ, കടുകെണ്ണ, ഏതെങ്കിലും പുരട്ടി ചൂടുവെള്ളം പിടിക്കുക.
  9. പായസം, ചക്കപഴം, മാമ്പഴം, ഇവ കഴിച്ചു ദാഹനകേട്‌ ഉണ്ടായാല്‍ ചുക്ക് ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക .
  10. രക്ത സമ്മര്‍ദം കുറക്കാന്‍ വെളുത്തുള്ളിയുടെ രണ്ടു ഇതള്‍ വീതം കൃഷ്ണതുളസി ഇലയില്‍ പൊതിഞ്ഞു ചവച്ചു തിന്നുക .
  11. വായുതടസത്തിനു,മലമൂത്ര തടസത്തിനു , പുളിച്ച മോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക.
  12. ദഹനക്കേട് ഒഴിവാക്കാന്‍ ഇഞ്ചിയും കല്ലുപ്പും കൂടി ചവച്ചു ഇറക്കുക
  13. ചതവും മുറിവും, മാറാന്‍ തൊട്ടാവാടി വേര് വെള്ളത്തില്‍ അരച്ച് പുരട്ടുക .
  14. ചര്‍ദി മാറാന്‍ കുമ്പളത്തിന്റെ കൂമ്പ് കൊണ്ട് തോരന്‍ വച്ച് കഴിക്കുക .
  15. മൂത്രത്തില്‍ കല്ല്‌, പഞ്ചസാര ,കണകാലുകളിലെ നീര് എന്നിവ മാറാന്‍ ചെരൂളയിട്ടു വെന്ത വെള്ളം കുടിക്കുക .
  16. ചിലന്തി വിഷത്തിനു നീലയമരി വേര് കഷായം വച്ച് കുടിക്കുകയും, അരച്ച് പുരട്ടുകയും ചെയ്യുക .
  17. മുലപ്പാല്‍ വര്‍ധിക്കാന്‍ തവിട് ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി എന്നും കഴിച്ചാല്‍ മതി .
  18. തൊണ്ട വേദന മാറാന്‍, വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ടയില്‍  പുരട്ടുക
  19. കുട്ടികളുടെ ചര്‍ദി ,  ഓക്കാനവും മാറാന്‍ പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊടുക്കുക .
  20. കുട്ടികളുടെ ഉറകത്തിലെ മൂത്രം പോക്ക് തടയാന്‍ അവല്‍ ഒരു പിടി വീതം നനക്കാതെ കുറെ ദിവസം കൊടുക്കുക .

2011, മേയ് 23, തിങ്കളാഴ്‌ച

അടുക്കള

ഇത്തവണ അടുക്കളയില്‍ ഉപകാരപെടുന്ന പൊടിക്കൈകള്‍ ആവട്ടെ

1 . മീന്‍ വൃത്തി ആക്കിയതിന് ശേഷം കയ്യിലെ ദുര്‍ഗന്ധം പോകാന്‍ കുറച്ചു ടൂത്ത് paste ഉപയോഗിച്ച് കൈ കഴുകിയാല്‍ മതി

2 .കാച്ചിയ പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ , പാല്‍ കാച്ചിയ ഉടനെ രണ്ടു മൂന്നു നെല്‍മണികള്‍ ഇട്ടുവക്കുക .ഒരു ദിവസം മുഴുവന്‍ കേടാകാതെ ഇരിക്കും .

3 .അച്ചാര്‍ കുപ്പി കൊടുത്തു വിടുമ്പോള്‍ ,എണ്ണ പുറത്തേക്ക് ഒഴുകാതെ ഇരിക്കാന്‍ മെഴുകുതിരി കത്തിച്ചു മൂടിക്കു ചുറ്റും ഒട്ടിച്ചു സീല്‍ ചെയ്യുക.

4 . കത്തിയിലെ തുരുമ്പ് കളയാന്‍ സവാള നെടുകെ മുറിച്ചു  കത്തിയില്‍  ഉരച്ച ശേഷം തുണി കൊണ്ട് തുടച്ചു വൃത്തിയാക്കിയാല്‍ മതി .
5 .  പ്രഷര്‍ കുക്കറിന്റെ  ഉള്ളിലെ കറ കളയാന്‍ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതി .
6 . പഞ്ചസാര പാവ് കാച്ചുമ്പോള്‍ അടിയില്‍ പിടിക്കാതെ ഇരിക്കാന്‍ ഒരു നുള്ള് അപ്പക്കാരം കൂടി ചേര്‍ത്ത് കാച്ചുക
7 . ഗ്ലാസ് പാത്രങ്ങള്‍ അടുക്കി വച്ചവ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍   പാത്രത്തിന്നിടയില്‍ കുറച്ചു വെളിച്ചെണ്ണ  ഒഴിക്കുക
8 .  കേക്ക്  പൊടിയാതെ  മുറിച്ചെടുക്കാന്‍  നനഞ്ഞ  കത്തി  കൊണ്ട് മുറിച്ചു നോക്ക്  . കുറെ  അധികം  മുറിക്കാന്‍  ഉണ്ടെങ്കില്‍  കത്തി  ഇടയ്ക്കിടയ്ക്ക് നനക്കു . 
9 . കാരറ്റും, ബീട്ട്രൂട്ട്  വാടിപോയെങ്കില്‍ അല്പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി .
10 . ഫ്രിട്ജിലെ  ദുര്‍ഗന്ധം കളയാന്‍, ഒരു പാത്രം നിറയെ കരി എടുത്തു ഫ്രിട്ജിനകത്ത്  വക്കുക .ബേക്കിങ്ങ് സോഡാ ഒരു തുറന്ന ബോക്സില്‍ ഫ്രിഡ്ജില്‍ വച്ചാലും മതി.

2011, മേയ് 18, ബുധനാഴ്‌ച

മുടി

വാരികയില്‍ ഒക്കെ കാണാറുള്ള നുറുങ്ങു ടിപ്സ് വെട്ടി എടുത്തു സൂക്ഷിച്ചു വക്കുന്നത് എന്റെ ഒരു ചെറിയ ഹോബി ആയിരുന്നു. അതൊക്കെ വെട്ടാനും ഒട്ടിക്കാനും ഒക്കെ മടി ആയപോ എല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ്‌ ആക്കിയാലോന്നു തോന്നി. ആര്‍ക്കെങ്കിലും ഒക്കെ ഉപകാരപെടുമെങ്കില്‍ നല്ലതല്ലേ. ഇതില്‍ ഒന്ന് പോലും എന്റെ സൃഷ്ടി അല്ലാട്ട. അതുകൊണ്ട് ഉപയോഗിക്കുന്നതൊക്കെ സ്വന്തം റിസ്കില്‍ ആയിക്കൊള്ളണം .

 അകാലനര തടയാന്‍ :-
 1 ) ഒരു കപ്പ്‌ കട്ടന്‍ ചായയില്‍ ഒരു ടീസ്പൂണ്‍ കറിയുപ്പ് ചേര്‍ത്ത് പതിവായി തല കഴുകുക
2 ) മയിലാഞ്ചി നീര് ആഴ്ചയില്‍ രണ്ടു തവണ തലയില്‍ തേച്ചു കുളിക്കുക
3) നീല അമരിചാറ് ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ദിവസവും പുരട്ടിയാല്‍ മതി .

മുടിക്ക് തിളക്കം കിട്ടാന്‍ :- ഒരു കപ്പു വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് കുളിയുടെ അവസാനം മുടിയില്‍ തിരുമ്മുക

പേന്‍ ശല്യത്തിന് :- കിരിയാത്ത പൊടിച്ചു വേപ്പെണ്ണയില്‍ ചേര്‍ത്ത് തേച്ചു 15  മിനുട്ട് കഴിഞ്ഞു കഴുകി വൃത്തി ആക്കുക

വീട്ടില്‍ ഉണ്ടാക്കാവുന്ന ഷാമ്പു :- അര കപ്പു ചീവക്ക പൊടി ആറു കപ്പു വെള്ളത്തില്‍ ഇട്ടു തിളപ്പികണം. അത് ഒരു തോര്‍ത്തില്‍ അരിച്ചു പതിവായി തല കഴുകാം.

മുടിയിലെ കായ ഇല്ലാതെ ആക്കാന്‍ :- പച്ചകര്പൂരം ഇട്ടു കാച്ചിയ നല്ലെണ്ണ തലമുടിയുടെ എല്ലാ ഭാഗത്തും പുരട്ടിയ ശേഷം ചെമ്പരത്തി താലി ഉപയോഗിച്ച് കഴുകി കളയുക


ബാക്കി പിന്നെ , സത്യത്തില്‍ ഇതൊക്കെ നേരെ ചൊവ്വേ ഇപ്പോഴാ ഞാനും വായികുന്നെ