2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

വിരശല്ല്യം അകറ്റാന്‍

1 .നന്നായി വിളഞ്ഞ തേങ്ങ പൊട്ടിച്ചു വെള്ളം എടുത്തു ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
 
2 .അല്പം കായം എടുത്തു ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക

3 .ആര്യവേപ്പില അരച് ഉരുട്ടി ചെറുനാരങ്ങ വലിപ്പത്തില്‍ പതിവായി കഴിക്കുക .
 
4 .ഒരു സ്പൂണ്‍ പാവല്‍ ഇലയുടെ നീര് കാല്‍ ഗാസ് പാലില്‍ ചേര്‍ത്ത് കുടിക്കുക
5 .വിഴാലരി മോരിലിട്ട് കാച്ചി കുടിക്കുക
 
6 . 25  ഗ്രാം ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് എടുത്തു അതില്‍ സമം ചുവന്നുള്ളി പിഴിഞ്ഞ നീരും ചേര്‍ത്ത് കുറച്ചു നേരം വക്കുക . മട്ട് കളഞ്ഞ ശേഷം ഒരു സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാത്രി കഴിക്കുക  
 
7 .ഒരു സ്പൂണ്‍ തുളസി വേര് അരച്ചത്‌ ചെറു ചൂട് വെള്ളത്തില്‍ കഴിക്കുക
 
8 .വയമ്പ് വിഴാല്ലരി,കാട്ടുതിപ്പല്ലി വേര് എന്നിവ നന്നായി പൊടിച്ചു തേങ്ങ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക
 
9 . മൂത്ത പപ്പായയുടെ കുരു രണ്ടു സ്പൂണ്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് കഴിക്കുക .
 

1 അഭിപ്രായം:

  1. സ്വന്തം തൊടിയില്‍തന്നെ പോസ്റ്റില്‍ സൂചിപ്പിച്ച സാധനങ്ങള്‍ ഒക്കെ കിട്ടുമെന്കിലും എല്ലാവര്ക്കും short cut ആണ് ഇഷ്ടം
    വിരശല്യം ഉള്ളപ്പോ കാശുകൊടുത്തു zental വാങ്ങി കഴിക്കും.
    (തികച്ചും ഉപകാരപ്രദമായ പോസ്റ്റ്‌ (ബ്ലോഗും)
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ചുമ്മാ എന്തേലും ഒക്കെ എഴുതെന്നെ