- മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക .
- മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്‍പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക .
- ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .
- മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്‍ത്ത് അരച്ച്, പാലില്‍ ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
- മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്‍ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .
- എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ് വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം .
- മുഖക്കുരു മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്‍ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്‍ത്ത്, രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും.
- മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്‍ത്തി തിരുമ്മണം.
- മുഖത്ത് ഷീണം തോനാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്‍സിംഗ് മില്‍ക്ക് കൊണ്ട് തുടക്കുക .
- മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ ,മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്‍ത്തി, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി .
- മുഖചര്‍മം മൃദുവാകാന്‍ ബാബി ഓയില്‍ തേച്ചു, ഉഴിയുക. അതിനു ശേഷം പതിവായി ഗ്ലിസറിന്‍ സോപ്പ് തേച്ചു കഴുകുക .
- വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍, രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് പുരട്ടുക.
- മുഖത്തെ ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖം കഴുകുക .
- വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
- വെയിലില്‍ മുഖം കരുവാളിക്കുന്നതിനു, കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക .
2011, മേയ് 29, ഞായറാഴ്‌ച
മുഖസൌന്ദര്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചേച്ചീ, ഇതൊക്കെ ചെയ്യണോന്കില്‍ സമയം വേണ്ടേ? അതാര് തരും! ഹീശ്വരാ ഞാനോടി.
മറുപടിഇല്ലാതാക്കൂ