2011, മേയ് 23, തിങ്കളാഴ്‌ച

അടുക്കള

ഇത്തവണ അടുക്കളയില്‍ ഉപകാരപെടുന്ന പൊടിക്കൈകള്‍ ആവട്ടെ

1 . മീന്‍ വൃത്തി ആക്കിയതിന് ശേഷം കയ്യിലെ ദുര്‍ഗന്ധം പോകാന്‍ കുറച്ചു ടൂത്ത് paste ഉപയോഗിച്ച് കൈ കഴുകിയാല്‍ മതി

2 .കാച്ചിയ പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ , പാല്‍ കാച്ചിയ ഉടനെ രണ്ടു മൂന്നു നെല്‍മണികള്‍ ഇട്ടുവക്കുക .ഒരു ദിവസം മുഴുവന്‍ കേടാകാതെ ഇരിക്കും .

3 .അച്ചാര്‍ കുപ്പി കൊടുത്തു വിടുമ്പോള്‍ ,എണ്ണ പുറത്തേക്ക് ഒഴുകാതെ ഇരിക്കാന്‍ മെഴുകുതിരി കത്തിച്ചു മൂടിക്കു ചുറ്റും ഒട്ടിച്ചു സീല്‍ ചെയ്യുക.

4 . കത്തിയിലെ തുരുമ്പ് കളയാന്‍ സവാള നെടുകെ മുറിച്ചു  കത്തിയില്‍  ഉരച്ച ശേഷം തുണി കൊണ്ട് തുടച്ചു വൃത്തിയാക്കിയാല്‍ മതി .
5 .  പ്രഷര്‍ കുക്കറിന്റെ  ഉള്ളിലെ കറ കളയാന്‍ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതി .
6 . പഞ്ചസാര പാവ് കാച്ചുമ്പോള്‍ അടിയില്‍ പിടിക്കാതെ ഇരിക്കാന്‍ ഒരു നുള്ള് അപ്പക്കാരം കൂടി ചേര്‍ത്ത് കാച്ചുക
7 . ഗ്ലാസ് പാത്രങ്ങള്‍ അടുക്കി വച്ചവ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍   പാത്രത്തിന്നിടയില്‍ കുറച്ചു വെളിച്ചെണ്ണ  ഒഴിക്കുക
8 .  കേക്ക്  പൊടിയാതെ  മുറിച്ചെടുക്കാന്‍  നനഞ്ഞ  കത്തി  കൊണ്ട് മുറിച്ചു നോക്ക്  . കുറെ  അധികം  മുറിക്കാന്‍  ഉണ്ടെങ്കില്‍  കത്തി  ഇടയ്ക്കിടയ്ക്ക് നനക്കു . 
9 . കാരറ്റും, ബീട്ട്രൂട്ട്  വാടിപോയെങ്കില്‍ അല്പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി .
10 . ഫ്രിട്ജിലെ  ദുര്‍ഗന്ധം കളയാന്‍, ഒരു പാത്രം നിറയെ കരി എടുത്തു ഫ്രിട്ജിനകത്ത്  വക്കുക .ബേക്കിങ്ങ് സോഡാ ഒരു തുറന്ന ബോക്സില്‍ ഫ്രിഡ്ജില്‍ വച്ചാലും മതി.

4 അഭിപ്രായങ്ങൾ:

  1. അച്ചാര്‍ കുപ്പി കൊടുത്തു വിടുമ്പോള്‍ നന്നായി തുടച്ചു ഉണക്കി കൊടുക്കുക.
    കിട്ടുന്ന അച്ചാര്‍ ഏറെ കാലം കേടുകൂടാതെയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. കാര്നോരെ ,പ്രസാധകന്‍ നന്ദി, ഇനിയും ഇതുപോലെ ഉള്ള ടിപ്സ് ഉണ്ടേല്‍ പോരട്ടെ .

    ഒരു ടിപ്സും കൂടി:- അച്ചാറ് കേടാകാതെ ഇരിക്കാന്‍, മുകളില്‍ എണ്ണ നില്കണം

    മറുപടിഇല്ലാതാക്കൂ
  3. അനിൽ24/5/11 18:42

    അച്ചാർ നന്നായി തണുത്തശേഷം ചെറിയ സ്പൂൺ കൊണ്ട് കോരി കുറെശ്ശെ മുഴുവനും കഴിക്കുക.“അച്ചാറ് ഒരിക്കലും കേടാകില്ല.” ശ്രദ്ധിക്കുക:ചെറിയ സ്പൂൺ മാത്രമേ ഉപയോഗിക്കവൂ.അല്ലെൽ വായ കീറും.

    മറുപടിഇല്ലാതാക്കൂ

ചുമ്മാ എന്തേലും ഒക്കെ എഴുതെന്നെ