ഇത്തവണ അടുക്കളയില്‍ ഉപകാരപെടുന്ന പൊടിക്കൈകള്‍ ആവട്ടെ
1 . മീന്‍ വൃത്തി ആക്കിയതിന് ശേഷം കയ്യിലെ ദുര്‍ഗന്ധം പോകാന്‍ കുറച്ചു ടൂത്ത് paste ഉപയോഗിച്ച് കൈ കഴുകിയാല്‍ മതി
2 .കാച്ചിയ പാല് കേടാകാതെ സൂക്ഷിക്കാന്‍ , പാല് കാച്ചിയ ഉടനെ രണ്ടു മൂന്നു നെല്മണികള് ഇട്ടുവക്കുക .ഒരു ദിവസം മുഴുവന്‍ കേടാകാതെ ഇരിക്കും .
3 .അച്ചാര്‍ കുപ്പി കൊടുത്തു വിടുമ്പോള്‍ ,എണ്ണ പുറത്തേക്ക് ഒഴുകാതെ ഇരിക്കാന്‍ മെഴുകുതിരി കത്തിച്ചു മൂടിക്കു ചുറ്റും ഒട്ടിച്ചു സീല്‍ ചെയ്യുക.

4 . കത്തിയിലെ തുരുമ്പ് കളയാന്‍ സവാള നെടുകെ മുറിച്ചു കത്തിയില്‍ ഉരച്ച ശേഷം തുണി കൊണ്ട് തുടച്ചു വൃത്തിയാക്കിയാല്‍ മതി .
5 . പ്രഷര്‍ കുക്കറിന്റെ ഉള്ളിലെ കറ കളയാന്‍ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതി .
6 . പഞ്ചസാര പാവ് കാച്ചുമ്പോള്‍ അടിയില്‍ പിടിക്കാതെ ഇരിക്കാന്‍ ഒരു നുള്ള് അപ്പക്കാരം കൂടി ചേര്‍ത്ത് കാച്ചുക
7 . ഗ്ലാസ് പാത്രങ്ങള്‍ അടുക്കി വച്ചവ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പാത്രത്തിന്നിടയില് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക
8 . കേക്ക് പൊടിയാതെ മുറിച്ചെടുക്കാന്‍ നനഞ്ഞ കത്തി കൊണ്ട് മുറിച്ചു നോക്ക് . കുറെ അധികം മുറിക്കാന്‍ ഉണ്ടെങ്കില്‍ കത്തി ഇടയ്ക്കിടയ്ക്ക് നനക്കു .
9 . കാരറ്റും, ബീട്ട്രൂട്ട് വാടിപോയെങ്കില്‍ അല്പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി .
10 . ഫ്രിട്ജിലെ ദുര്‍ഗന്ധം കളയാന്‍, ഒരു പാത്രം നിറയെ കരി എടുത്തു ഫ്രിട്ജിനകത്ത് വക്കുക .ബേക്കിങ്ങ് സോഡാ ഒരു തുറന്ന ബോക്സില്‍ ഫ്രിഡ്ജില്‍ വച്ചാലും മതി.
കൊള്ളാലോ പൊടിക്കൈകൾ :)
മറുപടിഇല്ലാതാക്കൂഅച്ചാര് കുപ്പി കൊടുത്തു വിടുമ്പോള്‍ നന്നായി തുടച്ചു ഉണക്കി കൊടുക്കുക.
മറുപടിഇല്ലാതാക്കൂകിട്ടുന്ന അച്ചാര്‍ ഏറെ കാലം കേടുകൂടാതെയിരിക്കും.
കാര്നോരെ ,പ്രസാധകന് നന്ദി, ഇനിയും ഇതുപോലെ ഉള്ള ടിപ്സ് ഉണ്ടേല്‍ പോരട്ടെ .
മറുപടിഇല്ലാതാക്കൂഒരു ടിപ്സും കൂടി:- അച്ചാറ് കേടാകാതെ ഇരിക്കാന്‍, മുകളില്‍ എണ്ണ നില്കണം
അച്ചാർ നന്നായി തണുത്തശേഷം ചെറിയ സ്പൂൺ കൊണ്ട് കോരി കുറെശ്ശെ മുഴുവനും കഴിക്കുക.“അച്ചാറ് ഒരിക്കലും കേടാകില്ല.” ശ്രദ്ധിക്കുക:ചെറിയ സ്പൂൺ മാത്രമേ ഉപയോഗിക്കവൂ.അല്ലെൽ വായ കീറും.
മറുപടിഇല്ലാതാക്കൂ